Discover the latest features, interviews, and articles about Devadaru across leading newspapers and online media. From expert insights on Ayurvedic beauty and wellness to exciting product launches and brand milestones, explore how Devadaru is making waves in the industry.
മുഖസൗന്ദര്യം ഏറ്റവും കൂടുതൽ എടുത്തറിയുന്നത് കണ്ണുകളിലൂടെയാണ്. അതുകൊണ്ടുതന്നെ സ്ത്രീയെയും പുരുഷനെയും ഒരേപോലെ അലട്ടുന്ന പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പുനിറം.
ശരീരത്തിലെ ചില അവസ്ഥാവ്യതിയാനങ്ങൾ കൊണ്ട് കണ്ണിനു ചുറ്റുമുള്ള ത്വക് കൂടുതൽ നേർത്തതാവുകയും, കൺതടങ്ങളിൽ വരൾച്ചയുണ്ടാകുകയും ചെയുന്നു. ഇതുമൂലം കൺതടത്തിലെ സിരകൾ വ്യക്തമാവുകയും കരുവാളിപ്പ് രൂപപ്പെടുകയും ചെയ്യുന്നു.
കണ്ണിലെ മസിലുകൾക്കു അയവു വരുമ്പോൾ കണ്ണുകൾ കൂടുതൽ കുഴിയുന്നു, കൺതടങ്ങളിൽ നിഴൽ വീഴുന്നു. ഇതും കരുവാളിപ്പായി കാണപ്പെടുന്നു.
ഭക്ഷണക്രമം, മാനസിക പിരിമുറുക്കം, പ്രായാധിക്യം, പോഷകാഹാരക്കുറവ്, ചില മരുന്നുകളുടെ ഉപയോഗം, അൾട്രാവയലെറ്റ് രശ്മികൾ, അമിതമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം, പാരമ്പര്യം
ദിവസവും ധാരാളം വെള്ളം കുടിക്കുക, സമയം തെറ്റാതെയുള്ള ഉറക്കവും ഭക്ഷണവും ശീലമാക്കുക, മുളപ്പിച്ച ധാന്യങ്ങൾ ആഹാരത്തിൽ ഉൾപെടുത്തുക്കുക, വ്യായാമം, പ്രാണായാമം നിത്യേന ശീലമാക്കുക, രാവിലെയും രാത്രിയിലും കണ്തടങ്ങൾക്ക് മൃദുവായ മസ്സാജ് കൊടുക്കുക, ദിവസവും നേത്രശുദ്ധി / നേത്രനേതി ശീലമാക്കുക, ചീരയും മറ്റ് ഇലക്കറികളും ധാരാളം കഴിക്കുക.
എരിവ്, പുളി, ഉപ്പ്, തണുത്ത ഭക്ഷണം ഇവയുടെ അമിതമായ ഉപയോഗം കുറക്കുക
പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക, Caffeine അടങ്ങിയ പദാർത്ഥങ്ങളുടെ ഉപയോഗം പരമാവധി തടയുക.
സ്ത്രീകളിൽ അണ്ഡാശയത്തിലെ അണ്ഡോല്പാദനം നിലയ്ക്കുകയും ഹോർമോൺ ഉൽപാദനം കുറയുകയും ചെയ്യുന്നത് മൂലം ആർത്തവ ചക്രം എന്നെന്നേക്കുമായി നിലയ്ക്കുന്ന പ്രക്രിയ ആണ് ആർത്തവ വിരാമം.
45-55 വയസ്സു വരെയാണ് ആർത്തവിരാമത്തിന് സാധ്യതയുള്ളത്. പുകവലി,പോഷകാഹാരക്കുറവ് എന്നിവ ആർത്തവ വിരാമം ചിലപ്പോൾ നേരത്തെയാക്കും. 45-55 വയസ്സുവരെ പ്രായമുള്ളവരിൽ തുടർച്ചയായ 12 മാസങ്ങളിലെ ആർത്തവമില്ലായ്മയെ ആർത്തവിരാമമായി കണക്കാക്കാം.
ശരീരത്തിന് പെട്ടെന്ന് ചൂടനുഭവപ്പെടുകയും അല്പം കഴിഞ്ഞ് വിയർക്കുകയും ചെയ്യുന്നു.
ത്വക്കിൽ ചുളിവുകൾ വീഴുന്നു. ഉറക്കക്കുറവ്, അസ്ഥികൾക്കും പേശികൾക്കും വരുന്ന ബലം കുറവ്, വിഷാദം, ഉത്കണ്ഠ, മുൻകോപം, ഏകാഗ്രതയില്ലായ്മ,മാനസിക പിരിമുറുക്കം എന്നിവയെല്ലാം ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാകാറുണ്ട്. പേശി ബലം കൂട്ടുന്ന വ്യായാമങ്ങൾ ശീലിക്കുക, യോഗ, പ്രാണായാമം, ധ്യാനം, നടത്തം മുതലായവ ജീവിതത്തിന്റെ ഭാഗമാക്കുക.
മന:സ്സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക,സമാനമനസ്കരായ സുഹൃത്ത് വലയം ഉണ്ടായിരിക്കുക,മദ്യപാനം പുകവലി മുതലായവ ഒഴിവാക്കുക എന്നിവ വഴി ആർത്തവവിരാമ സമയത്തെ ക്ബുദ്ധിമുട്ടുകളെ ഒരു പരിധി വരെ കുറക്കാൻ സഹായിക്കും.
മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, ശരീരത്തിലുണ്ടാകുന്ന ഹോട്ട് ഫ്ലഷസ് എന്നിവയ്ക്ക് വൈദ്യ നിർദ്ദേശത്തോട് കൂടിയുള്ള മരുന്ന് സേവിക്കേണ്ടതാണ്.
ക്രമം തെറ്റിയ ആർത്തവം, അമിത ശരീരഭാരം, അതിയായ രോമവളർച്ച,കഴുത്ത് -കക്ഷം എന്നീ ഭാഗങ്ങളിൽ കറുപ്പുനിറം എന്നിങ്ങനെ ഗർഭാശയ ക്യാൻസർ വരെ PCOD യുടെ ലക്ഷണങ്ങളായി കാണപ്പെടുന്നുണ്ട്. ഭക്ഷണ നിയന്ത്രണമാണ് PCOD യുടെ ഏക പോംവഴി എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ അധികവും കൗമാരക്കാരായ പെൺകുട്ടികളും യുവതികളും ആണ് ഈ രോഗാവസ്ഥയിലുള്ളത് എന്നതിനാൽ തന്നെ ഭക്ഷണനിയന്ത്രണം വളർച്ചയേയും ആരോഗ്യത്തെയും ബാധിക്കാത്ത വിധത്തിൽ ആകേണ്ടതുണ്ട്.
സമയം തെറ്റിയുള്ള ആഹാരം,പ്രാതൽ ഒഴിവാക്കൽ, ബ്രഞ്ച് ശീലം എന്നിവ ഒഴിവാക്കാം.
വിശപ്പ് കൂടുതലായി അനുഭവപ്പെടുന്നുവെങ്കിൽ അധികം പഴുക്കാത്ത കാലാനുസൃതമായി ലഭ്യമാകുന്ന പഴങ്ങളോ, പച്ചക്കറി സലാഡുകളോ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കാം. വിശപ്പിനനുസരിച്ചുള്ള അളവിൽ മാത്രം ആഹാരം കഴിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. രാത്രിഭക്ഷണം കഴിവതും നേരത്തെ കഴിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക.
ഫാസ്റ്റഫുഡ്, മധുരപലഹാരങ്ങൾ, മൈദ ചേർന്ന പലഹാരങ്ങൾ, ഡീപ് ഫ്രൈഡ് സ്നാക്ക്സ്, കളർ ചേർത്ത ഭക്ഷണവസ്തുക്കൾ, സോഫ്റ്റ് ഡ്രിങ്ക്സ് ,കോള മുതലായവ തീർത്തും ഒഴിവാക്കുക.
രോഗാവസ്ഥയ്ക്ക് കാരണമായ ആഹാര- ജീവിതശൈലി വ്യതിയാനം ഏതാണോ അത് കണ്ടെത്തി ക്രമീകരിക്കുകയാണ് വേണ്ടത്.
ഓരോ രോഗിക്കും ,വ്യക്ത്യധിഷ്ഠിതമായി ചിന്തിച്ച് രോഗിയുടെ ഇഷ്ടങ്ങൾക്കും,ജീവിത സാഹചര്യത്തിനും അനുസൃതമായി ചിട്ടപ്പെടുത്തുന്ന പഥ്യക്രമമാണ് PCOD ക്ക് ഏറ്റവും ഫലപ്രദം. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സഹായം തേടാം.